സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം: മാനദണ്ഡം വിജയ സാധ്യത മാത്രമാകണം: രാഹുല്‍ ഗാന്ധി

single-img
23 February 2021

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയത്തില്‍ സ്വീകരിക്കുന്ന മാനദണ്ഡം വിജയ സാധ്യത മാത്രം ആയിരിക്കണമെന്ന് യുഡിഎഫ് യോഗത്തില്‍ രാഹുല്‍ ഗാന്ധി. വിജയിക്കാനുള്ള സാധ്യത അല്ലാതെ മറ്റൊരു ഘടകവും പരിഗണിക്കരുതെന്നാണ് രാഹുല്‍ ഗാന്ധി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.

അതേപോലെ തന്നെ, സ്ഥാനാര്‍ത്ഥികളില്‍ ജനങ്ങള്‍ കണ്ടുശീലിച്ച പഴയ മുഖങ്ങള്‍ മാത്രം ആകരുത്. പുതുതായി യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ ഈ മാസം 26 മുതല്‍ യുഡിഎഫില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിക്കും.