വ്യാജരേഖകളുമായി ബിജെപി നേതാവായ ബംഗ്ലാദേശി പൗരൻ അറസ്റ്റിൽ; പൗരത്വ നിയമത്തില്‍ അമിത് ഷാ ബിജെപിക്കാര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ്

single-img
21 February 2021
BJP Worker Bangladeshi

മുംബൈ: ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയെന്ന് ആരോപിക്കപ്പെടുന്ന ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജരേഖകളുമായി രാജ്യത്ത് ജീവിച്ച് വന്ന ബംഗ്ലാദേശി പൗരനായ റൂബെല്‍ ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്.

പൗരത്വ നിയമത്തില്‍ അമിത് ഷാ ബിജെപിക്കാര്‍ക്ക് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ട്വീറ്റ് ചെയ്തു. നോര്‍ത്ത് മുംബൈ ന്യൂനപക്ഷ സെല്‍ അധ്യക്ഷനായിരുന്നു റൂബെല്‍ ഷെയ്ഖ്. അറസ്റ്റ് നടന്നതോടെ ബിജെപി എംപി ഗോപാല്‍ ഷെട്ടിയോടൊപ്പം റൂബെല്‍ ഷെയ്ഖ് നില്‍ക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു.

‘നോര്‍ത്ത് മുംബൈ ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഒരു ബംഗ്ലാദേശി. ഞങ്ങള്‍ ബിജെപിയോട് ചോദിക്കുകയാണ്, ഇതാണോ സംഘ് ജിഹാദ്. ബിജെപിക്ക് വേണ്ടി പൗരത്വ നിയമത്തില്‍ പ്രത്യേക മാനദണ്ഡങ്ങളുണ്ടോ?, രാജ്യത്തിന് ഒരു നിയമം, ബിജെപിക്ക് മറ്റൊരു നിയമം’; സച്ചിന്‍ സാവന്ത് ട്വീറ്റ് ചെയ്തു.

ആരെങ്കിലും തെറ്റ് ചെയ്താല്‍, അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അത്തരം ആളുകള്‍ക്കെതിരെ ഞാന്‍ സ്വന്തം നിലക്ക് തന്നെ ഇത്തരം ആളുകള്‍ക്കെതിരെ വിവരം നല്‍കുമെന്നാണ് ബിജെപി എംപി ഗോപാല്‍ ഷെട്ടിയുടെ പ്രതികരണം.

BJP Worker Arrested As Illegal Bangladeshi Immigrant