ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം; ബിജെപിയ്ക്ക് നേട്ടങ്ങളൊന്നുമുണ്ടാകില്ല: ശശി തരൂര്‍

single-img
21 February 2021

മെട്രോമാന്‍ ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശനം കേരളത്തില്‍ ഒരു രീതിയിലും ചലനങ്ങള്‍ ഉണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഒരുപക്ഷെ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതില്‍ അദ്ദേഹത്തിന് ചിലപ്പോള്‍ ആകാംഷയുണ്ടാകാം പക്ഷെ ബിജെപിയ്ക്ക് അത് കൊണ്ട് നേട്ടങ്ങളൊന്നുമുണ്ടാകില്ലെന്ന് തരൂര്‍ പറഞ്ഞു.

‘യാതൊരു വിധ രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്തയാളാണ് ഇ ശ്രീധരന്‍. അദ്ദേഹത്തിന് ഇവിടെ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കില്ല’, തരൂര്‍ പറഞ്ഞു. ദേശീയ മാധ്യമമായ എന്‍ഡി ടി വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ ബിജെപിയില്‍ ചേരുമെന്ന് ഇ ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. കേരളത്തില്‍ നീതി ഉറപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു.