ലോകം കണ്ട ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാന മന്ത്രിമാരിൽ ഒരാൾ; മോദി ചെയ്യുന്നത് വിസ്മയകരമായ കാര്യങ്ങള്‍: ഇ ശ്രീധരന്‍

single-img
18 February 2021

അടുത്ത് തന്നെ ബിജെപിയിൽ ചേരുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി മെട്രോ മാൻ ഇ ശ്രീധരൻ. ലോകം കണ്ട, ഇന്ത്യയുടെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിൽ ഒഒരാളായാണ്‌ അദ്ദേഹം മോദിയെ വിശേഷിപ്പിച്ചത്.

തികച്ചും വിസ്മയകരമായ കാര്യങ്ങളാണ് മോദി ചെയ്യുന്നത് എന്നും ശ്രീധരൻ പറഞ്ഞു. നല്‍കിയ വാഗ്ദാനങ്ങൾ നിറവേറ്റി രാജ്യത്തെ ഒന്നാകെ വികസിപ്പിക്കുകയാണ് വേണ്ടത്. അത് രണ്ടും വിസ്മയകരമായി അദ്ദേഹം ചെയ്യുന്നുണ്ട്. അതില്‍ തന്നെ അഴിമതിയില്ലാതെ കാര്യങ്ങൾ ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന് കീഴിലുള്ള വികസനത്തിന്റെ പ്രധാന ഹൈലൈറ്റ്’ – എന്നും ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്രീധരന്‍ പറഞ്ഞു.

കേരളത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബിജെപിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.