കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണി; ഒരുമണിക്കൂറിനുള്ളില്‍ പ്രസവിച്ചു; വിചിത്ര വാദവുമായി യുവതി

single-img
17 February 2021

ഇന്തോനേഷ്യക്കാരിയായ യുവതിയുടെ പ്രസവകഥയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി. ഒരുമണിക്കൂറിനുള്ളില്‍ പ്രസവിച്ചു.’ ഈ വിചിത്രവാദമാണ് സിതി എന്ന് പേരുള്ള യുവതി മുന്നോട്ട് വെച്ചിരിക്കുന്നത്. തന്റെ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നു.

ഏകദേശം15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു’ യുവതി പറഞ്ഞു. എന്നാൽ, പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്‌നന്‍സിയാണ് സിതിയുടേത് എന്നും ഇത്തരം അബദ്ധവാദങ്ങളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും കമ്യൂണിറ്റി ക്ലിനിക് തലവന്‍ പറയുന്നു.

എന്തായാലും ഈ വാര്‍ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും സിതിയെ സന്ദര്‍ശിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാല്‍ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.നിലവിൽ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.