വാലന്റൈൻസ് ഡേ ആഘോഷങ്ങൾ ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കുന്നതിന് വേണ്ടി; നിരോധിക്കണമെന്ന് ശ്രീരാമസേന

single-img
13 February 2021

ഇന്ത്യയിൽ വാലന്റൈൻസ് ഡേ ആഘോഷങ്ങൾ നിരോധിക്കണമെന്ന് ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് . ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആഘോഷങ്ങൾ കൊണ്ടാടുന്നത്. യുവജനങ്ങളെ വഴിതെറ്റിക്കുന്ന മോശം പ്രവണത കേന്ദ്രസംസ്ഥാന സർക്കാരുകൾ നിരോധിക്കാൻ നടപടിയെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വാലന്റൈൻസ് ഡേ എന്ന ആഘോഷം, തുറന്ന സെക്സിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ്. ഇതിലൂടെ മയക്കുമരുന്ന് ഉപയോഗവും വർദ്ധിക്കുന്നു. വാലന്റൈൻസ് ഡേയിൽ ആളുകള്‍ ഗുരുവനന്ദനം പ്രോഗ്രാം നടത്തുകയും, അധ്യാപകരെയും മാതാപിതാക്കളെയും ആദരിക്കുകയുമാണ് വേണ്ടതെന്നും പ്രമോദ് മുത്തലിക്ക് പറഞ്ഞു.. അതേസമയം, വാലന്റൈൻസ് ഡേ ആഘോഷം സംസ്ഥാനത്ത് നരോധിക്കണമെന്ന് ബജ്റംഗ്ദൾ തെലങ്കാന സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധ ഭാഗമായി ഹൈദരാബാദിൽ സംഘടിച്ചെത്തിയവർ വാലന്റൈൻ ആശംസ കാർഡുകൾ കത്തിച്ച് പ്രതഷേധിച്ചു. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരം മൂല്യങ്ങളിൽ ഉറച്ചതാണെന്നും കുടുംബം അതിന്റെ ഭാഗമാണെന്നും ബജ്റംഗ്ദൾ കൺവീനർ സുഭാഷ് ചന്ദർ പറഞ്ഞു. വാലന്റൈൻസ് ഡേ ആഘോഷങ്ങൾക്ക് പകരം അന്നേദിവസം അമർ ജവാൻ ദിനമായി ആചരിക്കണമെന്നും ബജ്റംഗ്ദൾ ആവശ്യപ്പെട്ടു.