പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം വന്നു; ബിജെപി സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന്‍

single-img
13 February 2021

നിയമ സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സംസ്ഥാന ഘടകത്തിൽ സജീവമാകാൻ ശോഭാ സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശം. സംസ്ഥാന നേത്രുത്വവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

താന്‍ ഉന്നയിച്ച പരാതികൾ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിതായി ശോഭാ സുരേന്ദ്രനും വ്യക്തമാക്കി.
സംസ്ഥാനത്തെ നിലവിലെ സംഘടനാ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.

ബിജെപിയുടെ ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ഇടപെടലിന് ശേഷവും പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിയെ നേരില്‍ കണ്ടത്. കേരളാ സന്ദര്‍ശനത്തിനായി നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, ശോഭ ഉന്നയിച്ച പ്രശ്നങ്ങൾ സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തുമെന്നാണ് കരുതപ്പെടുന്നത്.