കേരളത്തിൽ ജനങ്ങൾ ഭരണ തുടർച്ച ആഗ്രഹിക്കുന്നു: പിണറായി വിജയൻ

single-img
13 February 2021

കേരളത്തിലെ ജനങ്ങൾ ഭരണ തുടർച്ച ആഗ്രഹിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ എല്ലാ ജനങ്ങളും എൽഡിഎഫ് ചെയ്ത കാര്യങ്ങൾക്ക് തുടർച്ച വേണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും കാസര്‍കോട് എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷൻ കുത്തനെ കൂട്ടി. മുൻ സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നത് 1600 രൂപയാക്കി. 32,034 കോടി രൂപ ക്ഷേമ പെൻഷൻ നൽകി. ഇന്ന് കുടിശികയില്ലാതെ ക്ഷേമ പെൻഷൻ നൽകുന്നു.

പ്രതിപക്ഷത്തിന് നശീകരണ വാസന മാത്രമാണ് ഉണ്ടായിരുന്നത്. നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ ആകുന്നതെല്ലാം ചെയ്തു. സ്വന്തം കളങ്കങ്ങൾ സർക്കാരിൽ ആരോപിച്ച് പ്രതിപക്ഷം മുന്നിട്ടിറങ്ങി. യുഡിഎഫിനെ അധികാരത്തില്‍ നിന്നും ജനങ്ങൾ ഇറക്കിവിട്ടത് ശാപ വാക്കുകളോടെയാണ്. കടുത്ത പ്രതിസന്ധി മറികടന്നാണ് ജനാഭിലാഷം നിറവേറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.