90 കടന്ന് പെട്രോൾ വില, എട്ട് മാസത്തിനിടെ 16 രൂപ കൂടി

single-img
9 February 2021

ഇന്ധന വില കുതിക്കുന്നു; സർവകാല റെക്കോഡും കടന്ന് സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോൾ വില 90 കടന്നു. 35 പൈസയാണ് പെട്രോൾ വില ഇന്ന് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 83 രൂപ 33 പൈസയായി. ലോക്ക്ഡൗണിന് തുടർന്നുള്ള എട്ട് മാസത്തിനിടെ പെട്രോളിനും ഡീസലിനും 16 രൂപ വീതമാണ് കൂടിയത്.

ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ വില വര്‍ധനയാണിത്. കൊച്ചി നഗരത്തില്‍ ഇന്ന് പെട്രോളിന് 87.57 രൂപയും ഡീസലിന് 81.82 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 89.18 രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.