പിന്‍വാതില്‍ നിയമനത്തിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഉദ്യോഗാർഥികൾ

single-img
8 February 2021

സെക്രട്ടേറിയറ്റിന് മുന്നില്‍ പിഎസ്‌സി ഉദ്യോഗാർഥികളുടെ വൻ പ്രതിഷേധം. പിന്‍വാതില്‍ നിയമനത്തിൽ പ്രതിഷേധിച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവര്‍ പ്രതിഷേധം നടത്തി.

ആദ്യം മണ്ണെണ്ണയൊഴിച്ച ഉദ്യോഗാര്‍ഥിയെ പൊലീസ് ആള്‍ക്കൂട്ടത്തില്‍നിന്ന് മാറ്റി. ഉടന്‍ തന്നെ മറ്റൊരാളും ദേഹത്ത് മണ്ണെണ്ണയൊഴിച്ചു. സമരവേദിയിൽനിന്ന് പിന്മാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പിൻവാതിൽ നിയമനത്തിനെതിരെ മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. 

താല്‍കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികളുമായി മുമ്ബോട്ട് പോകുമ്ബോള്‍ പ്രതിഷേധം ശക്തമാക്കി പി എസ് സി പരീക്ഷ എഴുതി ജോലിക്കായി കാത്തു നില്‍ക്കുന്നവര്‍. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടു സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ രാപകല്‍ സമരവും അനിശ്ചിതകാല സമരവും ശക്തമായി തുടരുന്നു.