ബോളിവുഡ് താരം സണ്ണി ലിയോണിനെ പൂവാറിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു

single-img
6 February 2021
Sunny Leone kochi crime branch

ബോളിവുഡ് നടി സണ്ണി ലിയോണി(Sunny Leone)നെ ക്രൈംബ്രാഞ്ചിൻ്റെ കൊച്ചി വിഭാഗം ചോദ്യം ചെയ്തു. കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിന്  പണം വാങ്ങിയെന്ന പരാതിയിന്മേലായിരുന്നു ചോദ്യം ചെയ്യൽ. 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതി നല്‍കിയത്.

2016 മുതൽ കൊച്ചിയിലെ വിവിധ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യാമെന്ന് വാഗ്ദാനം നൽകി പരാതികാരൻ്റെ കയ്യിൽ നിന്നും സണ്ണി ലിയോൺ പണം തട്ടിയെടുത്തെന്നാണ് ആരോപണം. പന്ത്രണ്ട് തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതിക്കാരൻ ആരോപിക്കുന്നു.

ഈ പണം വാങ്ങിയെന്ന് സണ്ണി ലിയോൺ ക്രൈം ബ്രാഞ്ചിനൊട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ ചടങ്ങുകളിൽ പങ്കെടുക്കാതിരുന്നത് സംഘാടകരുടെ പിഴവ് മൂലമാണെന്നാണ് സണ്ണി ലിയോൺ അവകാശപ്പെടുന്നത്.

അവധിക്കാലം ആഘോഷിക്കുന്നതിനായി സണ്ണി ലിയോൺ കേരളത്തിലെത്തിയിരുന്നു. തിരുവനന്തപുരത്തെ പൂവാറിലെത്തിയാണ് ക്രൈം ബ്രാഞ്ച് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്.

Content: Kochi Crime Branch interrogates Actress Sunny Leone