ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട സ്‌ഥലമേറ്റെടുപ്പിന്‌ രേഖകള്‍ സമര്‍പ്പിക്കാനായില്ല; വീട്ടമ്മ ജീവനൊടുക്കി

single-img
5 February 2021

അമ്പലപ്പുഴയിൽ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുപ്പിനു സ്വന്തം സ്‌ഥലത്തിന്റെ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശയില്‍ വീട്ടമ്മ ജീവനൊടുക്കി.

പുറക്കാട്‌ പഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡ്‌ തോട്ടപ്പള്ളി ഒറ്റപ്പന പുത്തന്‍പുരയില്‍ രിപുവിന്റെ ഭാര്യ ലത (49)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്‌. ഇവര്‍ വാങ്ങിയ സ്‌ഥലത്തിന്റെ രേഖകള്‍ ഉടമ നല്‍കിയിരുന്നില്ല. പിന്നീട്‌ സ്‌ഥലമുടമ മരണപ്പെടുകയും ചെയ്‌തു.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട്‌ ഈ കുടുംബത്തിന്റെ സ്‌ഥലമേറ്റെടുക്കുന്നതിനായി രേഖകള്‍ സമര്‍പ്പിക്കണമെന്ന്‌ ഉദ്യോഗസ്‌ഥര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇവ നല്‍കാന്‍ കഴിയാത്തതിന്റെ നിരാശയിലാണ്‌ വീടിനുള്ളില്‍ തൂങ്ങിമരിച്ചതെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. മകള്‍: ലക്ഷ്‌മി.