സീരിയല്‍ നടന്‍ വിവേക് ഗോപൻ ബിജെപിയിൽ അംഗത്വമെടുത്തു

single-img
31 January 2021

മലയാളത്തിലെ പ്രശസ്ത സീരിയല്‍ നടനായ വിവേക് ഗോപന്‍ ബിജെപിയില്‍ അംഗമായി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സമൂഹമാധ്യമത്തില്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും, ബി ഗോപാലകൃഷ്ണനുമൊപ്പം വിവേക് ഗോപന്‍ നില്‍ക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അതേസമയം വിവേക് ഗോപന്‍ ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെയാണ് വിവേക് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. സംസ്ഥാനത്ത് അവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചോദിച്ചുകൊണ്ട് വിവേക് തന്റെ ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചിരുന്നു.