“ഇസ്ലാം മരിച്ചു; മുസ്ലീങ്ങൾ തീർന്നു”: ആന്ധ്രയിൽ മാതാപിതാക്കൾ കൊലപ്പെടുത്തിയ അലേഖ്യയുടെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്

single-img
28 January 2021
Alekhya Instagram

ആന്ധ്രാപ്രദേശിൽ അന്ധവിശ്വാത്തിൻ്റെ പേരിൽ മാതാപിതാക്കൾ കൊലപ്പെടുത്തിയ പെൺകുട്ടികളും അന്ധവിശ്വാസത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നുവെന്ന് സൂചന. വിചിത്രമായ ഇൻസ്റ്റഗ്രാം പോസ്റ്റുകളാണ് ഇവർ ഇട്ടിരുന്നത്.

“ശിവൻ വരുന്നു (Shiva is Coming)” എന്നും “പണി പൂർത്തിയായി (Work is done)” എന്നുമായിരുന്നു കൊല്ലപ്പെട്ട അലേഖ്യയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ. ഇവരെ കൊലപ്പെടുത്തിയ മാതാവ് പദ്മജയുടെ അന്ധവിശ്വാസ വാദങ്ങളുമായി യോജിക്കുന്നതാണ് ഈ പോസ്റ്റുകൾ. താൻ ഇപ്പോൾ ശിവനാണെന്നാണ് പദ്മജ പൊലീസിനൊട് അവകാശപ്പെട്ടത്. കൊറോണ തൻ്റെ ശരീരകണങ്ങളിൽ നിന്നാണ് ഉൽഭവിച്ചതെന്നും ഇവർ പറഞ്ഞിരുന്നു.

എന്നാൽ അലേഖ്യയുടെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇസ്ലാം മതവിശ്വാസികൾക്കെതിരായ വിദ്വേഷം സൂചിപ്പിക്കുന്നതുമാണ്.

“ഇസ്ലാം മരിച്ചു. മുസ്ലീങ്ങൾ തീർന്നു. മുഹമ്മദ് നബി ഹലാഹലിൽ ആണ്. #ShivaSpeaks” എന്നായിരുന്നു അലേഖ്യയുടെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്.

ഹലാഹൽ എന്നാൽ കൊടും വിഷം എന്നാണ് ഹിന്ദിയിൽ അർത്ഥമാക്കുന്നത്.

ദുരാത്മാക്കളെ ശരീരത്തിൽ നിന്നും ഒഴിപ്പിച്ച് പുനർജ്ജനിപ്പിക്കാനാണ് താൻ തൻ്റെ മക്കളെ കൊലപ്പെടുത്തിയതെന്നായിരുന്നു സ്വന്തം പെണ്മക്കളെ കൊലപ്പെടുത്തിയ പദ്മജ നായിഡു പറഞ്ഞത്. കടുത്ത അന്ധവിശ്വാസങ്ങൾ മൂലം മാനസിക സമനില തെറ്റിയ ആളെപ്പോലെയാണ് ഇവർ പെരുമാറുന്നത്. ഗണിതശാസ്ത്രത്തിൽ ഗോൾഡ് മെഡലോടെ ബിരുദാനനന്തര ബിരുദം പാസായ പദ്മജയും രസതന്ത്രത്തിൽ പിഎച്ച്ഡിയുള്ള ഗവണ്മെൻ്റ് കോളജ് അധ്യാപകൻ അവരുടെ ഭർത്താവ് പുരുഷോത്തം നായിഡുവും ചേർന്നായിരുന്നു തങ്ങളുടെ മക്കളായ അലേഖ്യ (27)യെയും ദിവ്യ(23)യെയും കൊലപ്പെടുത്തിയത്.

Alekhya’s last Instagram post about Islam