പ്രണയം നിരസിച്ച 19കാരിയെ വെടിവെച്ച്‌ കൊന്നു; അയല്‍വാസി ഒളിവില്‍

single-img
26 January 2021

പ്രണയം നിരസിച്ച കാരണത്താൽ രാജസ്ഥാനിൽ പെണ്‍കുട്ടിയെ വെടിവെച്ച്‌ കൊന്നു . രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. 19 വയസുകാരിയായ യുവതിയെ അയല്‍വാസിയായ യുവാവാണ് വെടിവെച്ച്‌ കൊന്നത്. സംഭവം നടക്കുന്ന സമയം പെണ്‍കുട്ടിയോടൊപ്പം സഹോദരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

ഇവരുടെ അധ്യാപകരായ മാതാപിതാക്കള്‍ സ്കൂളില്‍ പോയിരുന്നു.കൊലപാതക ശേഷം പ്രതി ഒളിവില്‍ പോയെന്നും തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായും പോലീസ് അറിയിച്ചു.