ജെസ്‌നയുടെ തിരോധാനം: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണം; കേന്ദ്രത്തെ സമീപിക്കാന്‍ പിതാവ്

single-img
20 January 2021

കോട്ടയം സ്വദേശിനിയായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്‌ന മരിയയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് ജെയിംസ് ജോസഫ്.ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും സമര്‍പ്പിക്കാനുള്ള നിവേദനം അദ്ദേഹം യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്‍റണിക്ക് കൈമാറി.

കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലിന്‍റെ സാന്നിധ്യത്തിലായിരുന്നു നിവേദനം കൈമാറിയത്.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്,
കേരളാ സര്‍ക്കാരിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും അന്വേഷണത്തില്‍ വിശ്വാസമില്ല എന്നും ജെസ്‌ന യുടെ പിതാവ് പറഞ്ഞു.

ജെസ്‌ന ജീവിച്ചിരിപ്പുണ്ട് എന്നു പറയുന്നതല്ലാതെ വ്യക്തമായ സൂചനയും സര്‍ക്കാര്‍ നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതു കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും ജെയിംസ് പറഞ്ഞു.