പേരാമ്പ്രയിലെ മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്; പിന്നില്‍ സിപിഎം എന്ന് ആരോപണം

single-img
20 January 2021

കോഴിക്കോട് ജില്ലയിലെ കിഴക്കന്‍ പേരാമ്പ്രയില്‍ മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. സ്‌ഫോടനത്തിൽ ജനലും ഭിത്തിയും തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് മുസ്‍ലിം ലീഗ് ആരോപിച്ചു.സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന കിഴക്കന്‍ പേരാമ്പ്രയിലാണ് മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബാക്രമണമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമുണ്ടായ ആക്രമണത്തില്‍ ജനലും ഭിത്തിയും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് പ്രകടനം നടത്തി. നിലവിൽ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.