സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനിമുതല്‍ ‘പരാക്രമം ദിവസ്’; തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

single-img
19 January 2021

സ്വാതന്ത്ര സമര സേനാനിയായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനിമുതല്‍ ‘പരാക്രമം ദിവസ് എന്ന പേരിൽ ആചരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം . ഈ വരുന്ന ജനുവരി 23 ന് നേതാജിയുടെ 125-ാം ജന്മവാര്‍ഷികം രാജ്യമൊട്ടാകെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ്കേ ന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഈ വിവരം അറിയിച്ചത്.

നേതാജിയുടെ ഉയര്‍ന്ന ധീരതയെയും രാജ്യത്തോടുള്ള നിസ്സംഗമായ സേവനത്തേയും ബഹുമാനിക്കാനും ഓര്‍മ്മിക്കാനുമായാണ് അദ്ദേഹത്തിന്റെ ജന്മദിനം പരാക്രം ദിവസ് ആയി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു.