താണ്ഡവ് നിരോധിക്കാന്‍ വ്യാപക പ്രചരണം; ആമസോണ്‍ പ്രൈമിനെതിരെ പരാതിയുമായി ബിജെപി

single-img
17 January 2021

ഓ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം സീരിസിനെതിരെ പരാതിയുമായി ബിജെപി. ആമസോണ്‍ പ്രൈമില്‍ ഈ മാസം 15 ന് റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസ് നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. സീരീസില്‍ ഹിന്ദുദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുന്ന് കാട്ടി കേന്ദ്ര വാര്‍ത്താ പ്രക്ഷേപണമന്ത്രിക്കാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.

പ്രശസ്ത സംവിധായകനായ അവി അബാസ് സഫര്‍ സംവിധാനം ചെയ്യുന്ന സീരിസില്‍ സെയ്ഫ് അലി ഖാന്‍, ഡിംപിള്‍ കപാഡിയ, തിഗ്മാനഷു ധുലിയ, കുമുദ് മിശ്ര എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന താണ്ഡവിന്റെ ട്രെയ്ലര്‍ ചര്‍ച്ചയായിരുന്നു. രാജ്യത്തെ പവര്‍ പൊളിറ്റിക്‌സ് ആണ് താണ്ഡവ് ചര്‍ച്ച ചെയ്യുന്നത്.