യാഥാര്‍ത്ഥ്യബോധം ഇല്ലാത്ത പ്രഖ്യാപനങ്ങൾ മാത്രം; ബജറ്റിനെതിരെ ചെന്നിത്തല

single-img
15 January 2021

ധനമന്ത്രി തോമസ്‌ ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് ചെന്നിത്തല ആരോപിക്കുന്നു. ബജറ്റ് അവതരണം എന്ന പ്രക്രിയയെ തന്നെ ധനമന്ത്രി പ്രഹസനമാക്കിയെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

യാഥാര്‍ത്ഥ്യബോധം ഇല്ലാത്ത പ്രഖ്യാപനങ്ങൾ മാത്രമാണ് ബജറ്റിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റിലെ തൊഴിൽ പ്രഖ്യാപനം നടപ്പിലാക്കാൻ തമിഴ് നാട്ടിൽ നിന്ന് ആളെ കൊണ്ടുവരേണ്ടി വരുമെന്ന് ചെന്നിത്തല വിമർശിച്ചു. കേരളത്തെ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനമാക്കുമെന്ന് തോമസ് ഐസക് ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കിയിരുന്നു.

വരുന്ന സാമ്പത്തിക വര്‍ഷം എട്ടുലക്ഷം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നും ഇതില്‍ മൂന്ന് ലക്ഷം അഭ്യസ്തവിദ്യര്‍ക്കായി നീക്കിവെയ്ക്കുമെന്നുമാണ് ധനമന്ത്രി വ്യക്തമാക്കിയത്.