ഔദ്യോഗിക വസതി ഒഴിഞ്ഞ് വി എസ് അച്യുതാനന്ദൻ

single-img
9 January 2021

സംസ്ഥാന ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യൂതാനന്ദന്‍ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞു. മകന്റെ കവടിയാറിലുള്ള വീട്ടിലേക്കാണ് വി.എസ് താമസം മാറ്റിയത്. ഭരണപരിഷ്‌കാര കമ്മീഷന്റെ ചുമതലയും ഉടന്‍ ഒഴിയുമെന്നാണ് പുറത്തുവരുന്ന വിവരം. അരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്റെ ചുമതലകള്‍ വിഎസ് നിര്‍വഹിക്കുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി വസതി ഒഴിയാന്‍ തീരുമാനിച്ചിരുന്നെങ്കിലും നീണ്ടു പോകുകയായിരുന്നു.
ഭരണപരിഷ്‌കാര കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമായിരിക്കും അധ്യക്ഷ പദവി ഒഴിയുക. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം വി.എസ് പൊതുപരിപാടികളില്‍ പങ്കെടുക്കാറില്ല.