19കാരിയുടെ കൊലപാതകം; കാരണം സുഹൃത്തുക്കള്‍ തമ്മിലുളള ലൈംഗിക ബന്ധം കാണാനിടയായത്

single-img
3 January 2021

സുഹൃത്തുക്കള്‍ തമ്മിലുളള ലൈംഗിക ബന്ധം കാണാനിടയായതാണ് പുതുവർഷ പാർട്ടിക്കിടെ 19കാരിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മുംബൈ പോലീസ്. മുംബയിലെ ഖാർവെസ്റ്റ് മേഖലയിലെ ഒരു ബഹുനില കെട്ടിടത്തിലാണ് കോളേജ് വിദ്യാർത്ഥിനിയായ ജാൻവി കുക്രേജയാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇതേവരെ പോലീസ് അറസ്റ്റുചെയ്തു. ഇതിൽ ഒരാൾ ജാൻവിയുടെ കാമുകനാണെന്നാണ് പോലീസ് പറയുന്നത്. പാർട്ടയിൽ പങ്കെടുത്ത മിക്കവരും നന്നായി മദ്യപിച്ചിരുന്നു. മദ്യലഹരിയിലായിരുന്നു കൊലപാതകം നടത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ:

വൈകുന്നേരമാണ് പാർട്ടിക്കായി എല്ലാംവരും കെട്ടിടത്തിന്റെ റൂഫ് ടോപ്പിൽ ഒത്തുകൂടിയത്. പാർട്ടി പുരോഗമിക്കുന്നതിനിടെ കൂട്ടുകാരായ രണ്ടുപേർ ലൈംഗികബന്ധത്തിലേർപ്പെടുന്നത് ജാൻവി കണ്ടു. ഇതിനെ ജാൻവി ചോദ്യം ചെയ്തു. അതോടെ മൂവരും വഴക്കായി. അല്പം കഴിഞ്ഞതോടെ കയ്യാങ്കളിയായി. തുടർന്ന് രണ്ടുപേർ ചേർന്ന് ജാൻവിയുടെ മുടിയിൽ പിടിച്ചുവലിച്ച് ക്രൂരമായി മർദ്ദിച്ചു. കൂർത്ത് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ശരീരത്തിൽ നിന്ന് അമിതമായ അളവിൽ രക്തം നഷ്ടപ്പെട്ടതാണ് ജാൻവിയുടെ മരണത്തിനിടയാക്കിയത്.

മർദ്ദിച്ചവശയാക്കിയശേഷം കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തളളിയിടുകയായിരുന്നു എന്നാണ് ആദ്യം കരുതിയത്. എന്നാൽ ക്രൂരമായി മർദ്ദിച്ചശേഷം ജാൻവിയെ മുടിയിൽ പിടിച്ചുവലിച്ച് മുകളിൽ നിന്ന് രണ്ടാമത്തെ നിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ജാൻവിയുടെ സ്വകാര്യഭാഗത്തുൾപ്പടെ ശരീരത്തിലാകെ മുറിവുകളും ചതവുകളും ഉണ്ടായിരുന്നു. പീഡനത്തിനിരയായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.