ഇത് ഇന്ത്യയുടെ സ്വാധീനം ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ പറ്റിയ സമയം: പ്രധാനമന്ത്രി

single-img
2 January 2021

ഇന്ത്യയ്ക്കുള്ളില്‍ തന്നെ രാജ്യത്തിന് സ്വന്തമായി ബഹുരാഷ്ട്ര കമ്പനികള്‍ ഉടന്‍ ഉണ്ടാകും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സ്വാധീനം ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ പറ്റിയ സമയമാണിപ്പോഴെന്നും മോദി അവകാശപ്പെട്ടു.

ഇന്ന് സമ്പല്‍പൂരിലെ ഐ.ഐ.എമ്മിന്റെ സ്ഥിരം കാമ്പസിന് തറക്കല്ലിടുകയായിരുന്നു പ്രധാനമന്ത്രി. കൊവിഡിനെ നമ്മുടെ രാജ്യം നേരിട്ടതിനെക്കുറിച്ച് ഗവേഷണവും ഡോക്യുമെന്ററിയും തയ്യാറാക്കണമെന്നും മോദി പറഞ്ഞു. ‘ഈ ദശകവും ഈ യുഗവും ഇന്ത്യയില്‍ പുതിയ ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിക്കാനുള്ളതാണ്.

നമ്മുടെ രാജ്യത്തിന്റെ സ്വാധീനം ലോകമെമ്പാടും വ്യാപിക്കുന്നു, അതിനുള്ള മികച്ച സമയമാണിത്. ഇന്നത്തെ സ്റ്റാര്‍ട്ടപ്പുകള്‍ നാളത്തെ മള്‍ട്ടിനാഷണല്‍ കമ്പനികളാണ്” പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.