നെയ്യാറ്റിൻകര ദമ്പതികൾ മരിച്ച തർക്കഭൂമി വില കൊടുത്ത് ബോബി ചെമ്മണ്ണൂർ വാങ്ങി; ദമ്പതികളുടെ മക്കൾക്ക് കൈമാറും

single-img
2 January 2021
boby chemmannur interfear neyyattunkara

നെയ്യാറ്റിൻകരയിൽ രാജന്‍-അമ്പിളി ദമ്പതികൾ പൊള്ളലേറ്റു മരിച്ച സംഭവത്തിൽ തർക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് ബോബി ചെമ്മണ്ണൂർ വാങ്ങി. ദമ്പതികളുടെ മക്കൾക്ക് കൈമാറും.

ഇന്ന് രാവിലെ എഗ്രിമെൻ്റ് എഴുതിക്കഴിഞ്ഞു. വൈകുന്നേരം 5.30ന് ദമ്പതികൾ മരിച്ച വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെൻ്റ് ദമ്പതികളുടെ മക്കൾക്ക് ഉടൻ കൈമാറും. കൂടാതെ നിലവിലെ വീട് ഉടൻ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും.

അയൽവാസിയുടെ പരാതിയിൽ ഡിസംബർ 22-ന് കുടുംബത്തെയും ഒഴിപ്പിക്കാനാണ് പൊലീസ് എത്തിയത്. ഒഴിപ്പിക്കരുതെന്ന ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസിന്റെ നടപടി. ഒഴിപ്പിക്കാൻ വന്നവർ അരമണിക്കൂർ ക്ഷമിച്ചിരുന്നെങ്കിൽ വിലപ്പെട്ട രണ്ടു ജീവനുകൾ രക്ഷിക്കാമായിരുന്നു, രണ്ടു കുട്ടികൾ അനാഥരാകില്ലായിരുന്നു.