അന്താരാഷ്ട്ര ചലച്ചിത്രമേള ഫെബ്രുവരി 10-ന് ആരംഭിക്കുന്നു; സെന്ററുകളായി നാലിടങ്ങൾ

single-img
1 January 2021

കോവിഡ് പ്രതിസന്ധിയിൽ നീട്ടിവെച്ച 2020-ലെ അന്താരാഷ്ട്ര ചലച്ചിത്രമേള 2021 ഫെബ്രുവരി 10-ന് നടത്തുമെന്ന് സാംസ്‌കാരിക വകുപ്പു മന്ത്രി എകെ ബാലന്‍. സ്ഥിരം വേദിയായ തിരുവനന്തപുരത്തിനു പുറമെ എറണാകുളം, പാലക്കാട്,തലശ്ശേരി എന്നീ നാലിടങ്ങളിലായാണ് ഇത്തവണ ചലച്ചിത്ര മേള സംഘടിപ്പിക്കുക. മേളയിൽ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ഡെലിഗേറ്റ് ഫീ 750 രൂപയാക്കി കുറച്ചിട്ടുണ്ട്. പതിവുപോലെ തിരുവനന്തപുരത്തായിരിക്കും മേള ആരംഭിക്കുക. ഫെബ്രുവരി 10-ന് തിരുവനന്തപുരം, ഫെബ്രുവരി 17 മുതല്‍ 21 വരെ എറണാകുളം, ഫെബ്രുവരി 23 മുതല്‍ 27 വരെ തലശ്ശേരി, മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചുവരെ പാലക്കാട് എന്നിങ്ങനെയാണ് മേളസംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്തവണ വിദേശ പ്രതിനിധികള്‍ പങ്കെടുക്കില്ല. പകരം ഓണ്‍ലൈന്‍ സംവാദങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.