നെയ്യാറ്റിന്‍കര സംഭവം; പരാതിക്കാരി വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു

single-img
29 December 2020

വസ്തു ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് നടന്ന നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പരാതിക്കാരി വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ക്രമസമാധാന പ്രശ്നം കണക്കിലെടുത്താണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം വസന്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വസന്തയുടെ വീടിന് മുന്നില്‍ നാട്ടുകാര്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു.

അതേസമയം, ഇന്ന് ഉച്ചയോടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കുട്ടികളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ദമ്പതികള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു.

ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ കസ്റ്റഡിയില്‍ എടുക്കാന്‍ നടപടിയുണ്ടാകുമെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും കടകംപള്ളി അറിയിക്കുകയും ചെയ്തിരുന്നു. തെറ്റുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.