കേരളത്തിന്റെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണറുടെ അനുമതി

single-img
26 December 2020

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരാൻ ഒടുവിൽ ഗവർണർ അനുമതി നൽകി. അടുത്ത വ്യാഴാഴ്ച പ്രത്യേക നിയമസഭ സമ്മേളനം ചേരാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മന്ത്രിസഭയ്ക്ക് അനുമതി നൽകിയിട്ടുള്ളത്.

സ്പീക്കർ പി ശ്രീരാമകൃഷ്ണനുമായുള്ള ഇന്നത്തെ ചർച്ചയിലാണ് അനുകൂല തീരുമാനം. അതേസമയം, നേരത്തേ നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കാതിരുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിലേക്ക് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ കത്തിനു ഗവര്‍ണര്‍ നല്‍കിയ മറുപടിയും ചര്‍ച്ചയായി. തുടര്‍ന്ന് മന്ത്രി എ.കെ ബാലനും വി.എസ് സുനില്‍ കുമാറും ഗവര്‍ണറെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു.