പിപിഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ; കൗണ്‍സിലറായി ചുമതലയേറ്റ സി കെ മുബാറക് അന്തരിച്ചു

single-img
26 December 2020

കോവിഡിന് മുന്നില്‍ ഒട്ടും തളരാതെ പിപിഇ കിറ്റ് ധരിച്ച് ആംബുലന്‍സില്‍ നിന്ന് സത്യപ്രതിജ്ഞ ചെയ്ത് കൗണ്‍സിലറായി ചുമതലയേറ്റ സി കെ മുബാറക് അന്തരിച്ചു. സംസ്ഥാനത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി കെ മുബാറക്ക് കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഈ സമയമായിരുന്നു ജനപ്രധിനിതികള്‍ സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റത്. എന്നാൽ, രോഗം തന്നെ ആശുപത്രി കിടക്കയിലാക്കിയപ്പോഴും സത്യപ്രതിജ്ഞ ചൊല്ലി ചുമതല ഏല്‍ക്കണമെന്ന ദൃഢനിശ്ചയമാണ് ഇദ്ദേഹത്തെ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയ പരിസരത്ത് നടന്ന ചടങ്ങിലെത്തിച്ചത്. പെട്ടെന്നുതന്നെ ആരോഗ്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ ശനിയാഴ്ച രാവിലെ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഉച്ചക്ക് 12 മണിയോടെ മരണം സംഭവിച്ചു.