ക്രിസ്തുമസ് എന്തുകൊണ്ട് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കുന്നില്ല: മമത ബാനർജി

single-img
22 December 2020

നമ്മുടെ രാജ്യത്ത് ക്രിസ്മസ് ദിനത്തെ എന്തുകൊണ്ട് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കുന്നില്ല എന്ന ചോദ്യമുന്നയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റ് ഏരിയയിലെ അലൻ പാർക്കിൽ നടന്ന ക്രിസ്മസ് കാർണിവലിൽ സംസാരിക്കുകയായിരുന്നു മമത.

‘എന്തുകൊണ്ടാണ് യേശുക്രിസ്തുവിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കുന്നില്ല ? ഞാൻ ഇത് മുമ്പും ചോദിച്ചിരുന്നു. മുന്‍പ് ഈ രീതി ഉണ്ടായിരുന്നു. പക്ഷെ ബിജെപി സർക്കാർ എന്തുകൊണ്ടാണ് അത് പിൻവലിച്ചത്. ? ക്രിസ്ത്യാനികൾ എന്തു തെറ്റ് ചെയ്തു.? ലോകമെമ്പാടും ആഘോഷിക്കുന്നതാണ് ക്രിസ്മസ്. ‘ മമത പറഞ്ഞു.