സത്യത്തില്‍ രാജു വിശുദ്ധനാണ്,സല്യൂട്ട്: ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

single-img
22 December 2020

28 വർഷങ്ങൾക്ക് ശേഷം ഇന്ന് അഭയാ കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി യാക്കോബായ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഈ കേസിലെ പ്രധാന സാക്ഷികളിലൊരാളായ രാജു സത്യത്തില്‍ വിശുദ്ധനാണെന്നാണ് മാര്‍ കൂറിലോസ് പറഞ്ഞത്. സോഷ്യൽ മീഡിയയായ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കള്ള് കുടിക്കുന്നത് കൊണ്ട് ഒരു പക്ഷെ രാജുവിനെ ‘കള്ളന്‍ ‘ എന്ന് വിളിക്കാമായിരിക്കും… സത്യത്തില്‍ രാജു വിശുദ്ധനാണ്.സല്യൂട്ട്, ‘ എന്നായിരുന്നു അദ്ദേഹം എഴുതിയത്. കേസില്‍ മൂന്നാം സാക്ഷിയായിരുന്ന രാജു സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയപ്പോഴാണ് പ്രതികളെ കണ്ടത്.

ഇത് അന്വേഷണ സംഘത്തോട് തുറന്ന് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. അഭയയ്ക്ക് നീതി കിട്ടി എന്നായിരുന്നു വിധിക്ക് പിന്നാലെ രാജു മാധ്യമങ്ങളോട് പറഞ്ഞത്.