ഫഹദ് ചിത്രം മാലികിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു

single-img
22 December 2020

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം മാലികിന്റെ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം പെരുന്നാളിന് മെയ് 13നാണ് ചിത്രം എത്തുന്നത്. ഇന്ന് സംസ്ഥാന സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്.

നേരത്തേ കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ചിത്രം ഒടിടി റിലീസിന് വരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ 25 കോടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാലിക് തിയറ്ററുകളില്‍ തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു.

അതേപോലെ തന്നെ മുന്‍പ് പുറത്തുവന്ന നായികയായ നിമിഷ സജയന്റെ പോസ്റ്ററും ശ്രദ്ധേയമായിരുന്നു. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

https://www.facebook.com/photo/?fbid=227260445434494&set=a.225234328970439