“ആദ്യം മൊഴി പറഞ്ഞ സമയത്ത് കോടികളാണ് എനിക്ക് ഓഫര്‍ ചെയ്തത്; ഒന്നും വാങ്ങിയില്ല; എന്റെ കുഞ്ഞിന് നീതി കിട്ടിയതിൽ ഭയങ്കര സന്തോഷമുണ്ട്”; മൂന്നാം സാക്ഷി രാജു

single-img
22 December 2020
abhaya case prime witness adakka raju response

അഭയയ്ക്ക് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കൊലപാതകക്കേസിലെ പ്രധാന ‌സാക്ഷിയായ അടക്കാ രാജു. താന്‍ കാരണം ആ കുഞ്ഞിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നാണ് രാജു പറഞ്ഞത്. ഒത്തിരിപേർ തനിക്കു കോടികൾ വാഗ്ദാനം ചെയ്തുവെന്നും എന്നാൽ, അതൊന്നും താൻ വാങ്ങിയിട്ടില്ലെന്നും രാജു മാധ്യമങ്ങളോട് പറഞ്ഞു.

‘എനിക്കും പെണ്‍കുട്ടികളുണ്ട്. ഈ അയല്‍വക്കത്തുമുണ്ട് പെണ്‍കുട്ടികള്‍. അവര്‍ക്കൊന്നും ഒരു ദോഷവും വരരുത്. ഇത്രയും കാലം വളര്‍ത്തി വലുതാക്കിയിട്ട് കുട്ടിയെ കാണാതെ പോയാലുള്ള ദുഃഖമെന്താണ്? അതുകൊണ്ട് എന്റെ കുഞ്ഞിന് നീതികിട്ടണമെന്നായിരുന്നു ആഗ്രഹം. അത് കിട്ടി. ഞാന്‍ ഭയങ്കര ഹാപ്പിയാണ്. രാജു പറയുന്നു.

ആദ്യം മൊഴി പറഞ്ഞ സമയത്ത് എനിക്ക് ധാരാളം വാഗ്ദാനങ്ങള്‍ വന്നു. കോടികളാണ് എനിക്ക് ആളുകള്‍ ഓഫര്‍ ചെയ്തത്. ഞാന്‍ ആരുടെയും കയ്യില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. ഞാന്‍ ഇന്നും കോളനിയിലാണ് താമസിക്കുന്നത്. അപ്പനായിട്ട് പറയുകയാണ്. എന്റെ കുഞ്ഞിന് നീതി കിട്ടി. എനിക്ക് ഭയങ്കര സന്തോഷമുണ്ട്,’ രാജു പറഞ്ഞു

കേസില്‍ മൂന്നാം സാക്ഷിയായിരുന്നു രാജു. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു പ്രതികളെ കണ്ടത് തുറന്ന് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്.

കേസിലെ പ്രധാനസാക്ഷിയായിരുന്നു രാജു. സംഭവ ദിവസം കോണ്‍വെന്റില്‍ മോഷ്ടിക്കാന്‍ കയറിയ രാജു സംഭവം നേരിട്ട് കാണുകയും ഇത് പൊലീസിനോട് തുറന്നു പറയുകയുമായിരുന്നു. ഇതാണ് കേസിന് ബലം നൽകിയത്. പ്രതികളെ കണ്ടത് തുറന്ന് പറഞ്ഞതാണ് കേസില്‍ വഴിത്തിരിവായത്. തന്നെ കുറ്റം ഏറ്റു പറയാനായി പൊലീസ് നിര്‍ബന്ധിച്ചിരുന്നെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും കഴിഞ്ഞ ദിവസം രാജു പറഞ്ഞിരുന്നു.

അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നുമായിരുന്നു കോടതിയുടെ വിധി. തിരുവനന്തപുരം സി.ബി.ഐ കോടതിയാണ് വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ കോടതി സുപ്രധാന വിധി പറഞ്ഞത്.