കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മോത്തിലാല്‍ വോറ അന്തരിച്ചു

single-img
21 December 2020

മധ്യപ്രദേശിന്റെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മോത്തിലാല്‍ വോറ അന്തരിച്ചു. 93 വയസ്സായിരുന്നു. കേന്ദ്ര ആരോഗ്യ ,വ്യോമയാന മന്ത്രിയായും യു പി ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട് ദീര്‍ഘകാലം എ.ഐ.സി.സി. ട്രഷററായിരുന്നു. ഗാന്ധി കുടുംബവുമായി വളരെ അടുത്തയാളായിരുന്നു അദ്ദേഹം.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ വോറ ഇടക്കാല അധ്യക്ഷനാവുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു.കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹത്തിന് കോവി‍‍ഡ് ബാധിച്ചിരുന്നു. കോവിഡ് ഭേദമായ ശേഷവും ശ്വാസസംബന്ധമായ അസുഖങ്ങള്‍ നിലനിന്നിരുന്നു.

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് ഡല്‍ഹിയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.