ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കില്ല; യുഡിഎഫിന് പാളിച്ചകള്‍ ഉണ്ടായി: രമേശ്‌ ചെന്നിത്തല

single-img
19 December 2020

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലത്തിനെ പശ്ചാത്തലമാക്കി യുഡിഎഫ് സംസ്ഥാനത്ത് അപ്രസക്തമായെന്ന കള്ളപ്രചരണം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് നടന്ന യുഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ചുള്ള വിജയമുണ്ടായില്ല. പ്രചരണത്തില്‍ പരിമിതികള്‍ ഉണ്ടായിരുന്നു’, – അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുണ്ടായ ശബരിമല വിവാദം മുതല്‍ ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും എന്നാല്‍ ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് മുന്നണിയ്ക്ക് പാളിച്ചകളുണ്ടായെന്ന് തുറന്നുസമ്മതിക്കുന്നു. പക്ഷെ വര്‍ദ്ധിത വീര്യത്തോടെ സര്‍ക്കാരിനെതിരെ പോരാടും. ഏകാധിപത്യ ഭരണമല്ല കേരളം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.