“മക്കൾ സേവൈ കക്ഷി” ചിഹ്നം “ഓട്ടോറിക്ഷ”; രജനീകാന്തിന്റെ പാർട്ടി ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന്

single-img
15 December 2020

രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ്നാട് രാഷ്ട്രീയത്തിലുയർന്നു കേൾക്കുന്ന ആകാംക്ഷാഭരിതമായ ചോദ്യത്തിനു പൂർണ വിരാമമിട്ട് രജനീകാന്തിന്റെ പാർട്ടിയുടെ പേര് “മക്കൾ സേവൈ കക്ഷി” എന്നു തീരുമാനിച്ചു. നിലവിലുള്ള പാർട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്.

മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ നേതാക്കളിൽ രജനിയെയും ഉൾപ്പെടുത്തി. മക്കൾ സേവൈ കക്ഷി എന്ന പുതിയ പേരും പാർട്ടിക്കു നൽകി. പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.

രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ്നാട് രാഷ്ട്രീയത്തിലുയർന്നു കേൾക്കുന്ന ആകാംക്ഷാഭരിതമായ ചോദ്യത്തിനു പൂർണ വിരാമമിട്ട് പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലിറങ്ങുമെന്ന് അടുത്തിടെയാണ് രജനീകാന്ത് വ്യക്തമാക്കിയത്. ‘ജനുവരിയിൽ പാർട്ടി തുടങ്ങും. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന്. എല്ലാം മാറും. അദ്ഭുതവും അതിശയവും സംഭവിക്കും’- നാടകീയ ട്വീറ്റിലൂടെ രജനീകാന്ത് പ്രഖ്യാപിച്ചു.

കോവിഡ് സാഹചര്യത്തിൽ ആരോഗ്യം മുൻനിർത്തി പിന്മാറാൻ ഡോക്ടർമാർ ഉപദേശിച്ചെന്നും എന്നാൽ, ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിച്ചു മരിക്കാനും തയാറെടുത്താണ് തീരുമാനമെന്നും രജനി വ്യക്തമാക്കി.