മണിലാലിൻ്റെത് രാഷ്ട്രീയ കൊലപാതകം തന്നെ: എ വിജയരാഘവന്‍

single-img
13 December 2020

കൊല്ലം ജില്ലയിലെ മൺറോതുരുത്തിൽ നടന്ന സിപിഎം പ്രവർത്തകൻ മണിലാലിൻ്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് ആവർത്തിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. മണിലാലിൻ്റേത് പാർട്ടി നേരത്തേ തന്നെ രാഷ്ട്രീയ കൊലപാതകമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി ഓഫീസിന് മുന്നിൽ സജീവ പ്രവർത്തകൻ കൊല്ലപ്പെട്ടാൽ രാഷ്ട്രീയ വൈരാഗ്യമെന്ന് വേറെ അന്വേഷിക്കേണ്ട കാര്യമില്ലെന്നും വിജയരാഘവൻ പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അക്രമം സംഘടിപ്പിച്ച് അസ്ഥിത്വം ഉറപ്പിക്കുന്നു.

ബിജെപിയിലേക്ക് ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ തെരഞ്ഞുപിടിച്ച് അംഗത്വം നൽകുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തുമ്പോൾ ശരിയായ് കാര്യങ്ങൾ പുറത്തുവരുമെന്നും പ്രാഥമിക അന്വേഷണത്തിൻ്റെ മാത്രം അടിസ്ഥാനത്തിൽ മാത്രമേ റിമാൻഡ് റിപ്പോർട്ട് ഉണ്ടാകുവെന്നും വിജയരാഘവൻ പറഞ്ഞു. ഇന്ന് വൈകിട്ട് മണി ലാലിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.