ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചു; പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ ‘വിശ്വാസികൾ’

single-img
7 December 2020

മലയാളത്തിലെ പ്രശസ്ത യുവനടന്‍ ശ്രീനാഥ് ഭാസിയെ സോഷ്യല്‍ മീഡിയയില്‍ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ചില ‘ക്രിസ്ത്യൻ മതവാദി’കളുടെ പ്രതിഷേധം. ഡാനി മാത്യു എന്ന് പേരുള്ള വ്യക്തിയുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം.

ഇത്തരം തെറ്റായ സംഭവത്തിൽ പ്രതികരണം ഉയരണമെന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും ഈ സോഷ്യല്‍ മീഡിയാ ‘വിശ്വാസികൾ” ആവശ്യപ്പെടുന്നു. അതേസമയം, ഇതുകൊണ്ട് ദൈവത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നാണ് മറ്റൊരുകൂട്ടര്‍ പ്രതികരിച്ചിരിക്കുന്നത്.

” നമ്മള്‍ ശക്തമായി പ്രതികരിക്കണം ഇതുപോലുള്ള കാര്യങ്ങൾ ഇനി അനുവദിച്ചു കൂടാ. മുഹമ്മദിന്റെ പേര് എഴുതിയപ്പോൾ കൈ അറുത്തുമാറ്റിയ നാടാണ് നമ്മുടേത് ആ രീതിയിൽ ഒന്നും നാം പ്രതിക്ഷേധിക്കണ്ട അത് നമ്മുടെ രീതിയല്ല പ്രതിരോധം ഒരു തെറ്റല്ല എന്ന് നാം ഇനിയെങ്കിലും മനസിലാക്കണം.” ചിത്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്റിൽ നവ്യ മേരി ജോസഫ് എന്നയാൾ പ്രതികരിച്ചു.

മറ്റൊരു കമന്റ് പോസ്റ്റിൽ പറയുന്നത് ഇങ്ങനെ, “ഞാനും ശ്രീനാഥ് ഭാസിയുടെ ഒരു ഫാനാണ്. ഇന്നലെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് എന്റെ ശ്രദ്ധയിൽപ്പെട്ടു. വളരെ സങ്കടം തോന്നി. ഞാൻ ഒരു നല്ല കുടുംബത്തിൽ ജനിച്ച ക്രിസ്ത്യാനിയാണ്. എല്ലാ മതങ്ങളേയും റെസ്പെക്ട് ചെയ്യാറുണ്ട്. പക്ഷേ അനീതിക്കെതിരെ പ്രതികരിക്കുമെന്നത് സത്യമാണ്. ആ അക്കൗണ്ടിലുള്ള പല ചിത്രങ്ങലും എങ്ങനെയുള്ളതാണെന്ന് നിങ്ങൾ കാണുമ്പോൾ മനസിലാകും. ശ്രീനാഥ് ഭാസിയുടെ ഫോട്ടോ എടുത്ത് ക്രിസ്തുവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. അതും ശ്രീനാഥ് ഭാസിയെപ്പോലുള്ള നടന്റെ ഐഡന്റിറ്റി ഇല്ലാണ്ടാവും എന്നത് സത്യമാണ്.”