ഒരു രസത്തിന് കൊന്നത് 10 പേരെ; സൈക്കോ പ്രതി പിടിയിൽ

single-img
6 December 2020

മുഹമ്മദ് റാസിയെന്ന 22 കാരന്റെ വിനോദം കൊലപാതകം, സൈക്കോ റാസിപോലീസിന്റെ പിടിയിൽ. വിനോദത്തിനായി ഇയാൾ കൊന്നു തള്ളിയത് 10 പേരെയാണ്.

കഴിഞ്ഞ ദിവസം ഗുരുഗ്രാമിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോലീസിനെ പോലും ഞെട്ടിക്കുന്നതായിരുന്നു പരമ്പര കൊലയാളിയുടെ വെളിപ്പെടുത്തലുകൾ.

കൊലക്ക് പ്രത്യേക കാരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് ഏറെ ഞെട്ടൽ ഉളവാക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ‘വെറുതേ ഒരു രസത്തിന്’ എന്നായിരുന്നു ഇയാളുടെ മറുപടി. കൊല്ലുന്നതിൽ സന്തോഷം കണ്ടെത്തുന്നുവെന്നും പ്രശസ്തി നേടാനുള്ള എളുപ്പമാർഗ’മെന്നുമാണു മൊഴി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാസം ഗുരുഗ്രാം മേഖല‌യിലെ 3 പേർ 3 ദിവസത്തിനിടെ കൊല്ലപ്പെട്ടതോടെയാണ് അന്വേഷണം ഊർജിതമായത്. തുടർന്നാണ് ബിഹാർ ഖലിലാബാദ് സ്വദേശിയായ നിർമാണത്തൊഴിലാളി മുഹമ്മദ് റാസിയെ പോലീസ് നോട്ടമിട്ടത്. കൊല്ലപ്പെടുന്നവരിൽ നിന്നു പണം അപഹരിച്ചു
ലഹരി വാങ്ങുകയും ചെയ്തിരുന്നു.