ലോകത്തെല്ലായിടത്തും കറങ്ങിയ ശേഷം കൊവിഡ് വാക്‌സിന്‍ പുണെയില്‍ കണ്ടെത്തും; മോദിയെ പരിഹസിച്ച് സുപ്രിയാ സുലെ

single-img
29 November 2020

ചിലരൊക്കെ ലോകം മുഴുവൻ ചുറ്റിയാലും കൊവിഡ് വാക്‌സിന്‍ പുണെയില്‍ കണ്ടുപിടിക്കുക പുണെയില്‍ മാത്രമെന്ന് എന്‍സിപി നേതാവും എംപിയുമായ സുപ്രിയാ സുലെ. കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം നടക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രിയാ സുലെയുടെ പരിഹാസത്തോടെയുള്ള പരാമര്‍ശം.

സംസ്ഥാനത്ത് നടന്ന ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സുപ്രിയാ സുലെ മോദിയുടെ പേരെടുത്ത് പറയാതെ പരിഹാസ പരാമര്‍ശം നടത്തിയത്. ‘ അദ്ദേഹം ഇന്ന് പുണെയിലുണ്ട്. ലോകത്തെല്ലായിടത്തും കറങ്ങിയതിന് ശേഷം കൊവിഡ് വാക്‌സിന്‍ പുണെയില്‍ കണ്ടെത്തും. പുണക്കപ്പുറം മറ്റൊന്നുമില്ല’-സുപ്രിയാ സുലെ പറഞ്ഞു.

ഒരു കാര്യം ശ്രദ്ധിക്കുക, ആത്യന്തികമായി പുണെക്കാരാണ് വാക്‌സിന്‍ കണ്ടുപിടിച്ചത്. അല്ലെങ്കില്‍ അദ്ദേഹമാണ് വാക്സിന്‍ കണ്ടുപിടിച്ചതെന്ന് ചിലര്‍ പറയുമെന്നും സുപ്രിയാ സുലെ പറഞ്ഞു. പ്രശസ്തമായ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രസെനകയുമായി ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.