ലൗ ജിഹാദിനെതിരെ നിയമം; പഠിക്കാന്‍ സമിതിയെ നിയോഗിച്ച് ഹരിയാന സര്‍ക്കാര്‍

single-img
27 November 2020

ഉത്തർ പ്രാദേശിനും മധ്യപ്രദേശിനും പുറമേ ഇപ്പോൾ ഹരിയാനയും ലൗ ജിഹാദിനെതിരെ കര്‍ശന നിയമം കൊണ്ടുവരുന്നു. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സർക്കാർ സമിതിയെ നിയോഗിച്ചതായി മന്ത്രി അനില്‍ വിജ് അറിയിച്ചു.

സംസ്ഥാന ആഭ്യന്തര സെക്രട്ടറി ടി എല്‍. സത്യപ്രകാശ്, എഡിജിപി നവദീപ് സിങ് വിക്ര്, ഹരിയാന അഡ്വക്കേറ്റ് ജനറല്‍ ദീപക് മാഞ്ചന്ദ എന്നിവരാണ് സമതിയില്‍. മറ്റുള്ള സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ ലവ് ജിഹാദ് നിയമം സംബന്ധിച്ച് പഠനം നടത്തി കമ്മിറ്റി സർക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനം തുടര്‍ നടപടികള്‍ സ്വീകരിക്കുക.