ഒടുവിൽ അധികാര കൈമാറ്റത്തിന് തയ്യാർ; നിയമ യുദ്ധം തുടരും പരാജയം അംഗീകരിക്കില്ല: ട്രംപ്

single-img
24 November 2020

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ തയാറാകാതിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒടുവിൽ വഴങ്ങി. അധികാര കൈമാറ്റത്തിന് തയാറാണെന്നു ട്രംപ് ജോ ബൈഡൻ ക്യാംപിനെ അറിയിച്ചു. അധികാര കൈമാറ്റത്തിനുള്ള നടപടിക്രമങ്ങൾക്ക് ട്രംപ് വൈറ്റ് ഹൗസ് അധികൃതർക്ക് നിർദേശം നൽകുകയും ചെയ്തു.

റിപ്പബ്ലിക്കൻകാരനായ ട്രംപ് നവംബർ 3 ലെ തിരഞ്ഞെടുപ്പിൽ തെളിവുകൾ നൽകാതെ വ്യാപകമായി വോട്ടു തട്ടിപ്പ് നടന്നുവെന്നു ആരോപിച്ചു. ബിഡന്റെ വിജയം അദ്ദേഹം അംഗീകരിച്ചിട്ടില്ലെങ്കിലും, തിങ്കളാഴ്ച അദ്ദേഹം നടത്തിയ പ്രഖ്യാപനം തോൽവി സമ്മതിക്കുന്നതായിരുന്നു. നവംബർ 3ന് നടന്ന തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയാറായിരുന്നില്ല. എന്നാൽ അധികാരകൈമാറ്റത്തിന് തിങ്കളാഴ്ച ട്രംപ് സമ്മതം മൂളിയതായി വൈറ്റ് ഹൗസ് അധികൃതർ അറിയിച്ചു.

നടപടിക്രമങ്ങൾക്കായി ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളർ അനുവദിച്ചു. മിഷിഗൻ സ്റ്റേറ്റിലും ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിന്റെ മനംമാറ്റം. തീരുമാനത്തെ ബൈഡന്റെ ടീം സ്വാഗതം ചെയ്തു. പുതിയ പ്രസിഡന്റിന് സുഗമവും സമാധാനപരവുമായി അധികാരം കൈമാറുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് ബൈഡന്റെ ക്യാംപ് പ്രസ്താവനയിൽ പറഞ്ഞു.


Content : Trump clears way for Biden’s transition, but still not conceding