ബിക്കിനി മോഡല്‍ നതാലിയയുടെ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ലൈക്ക്; വത്തിക്കാന്‍ ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടി

single-img
21 November 2020

നതാലിയ ഗാരിബോട്ടോ എന്ന് പേരുള്ള ഒരു ബ്രസീലിയന്‍ മോഡലിന്റെ ചിത്രത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ലൈക്ക് വന്നതിൽ ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടിയിരിക്കുകയാണ് വത്തിക്കാന്‍.

വത്തിക്കാനിലെ തന്നെ പ്രത്യേക സോഷ്യല്‍ മീഡിയ ടീം ആണ് പോപ്പിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ പോലും പോപ്പിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ആരെയും ഫോളോ ചെയ്യുന്നില്ല. എന്നാൽ വിവാദ സംഭവത്തില്‍ ഇന്‍സ്റ്റഗ്രാമോ ഉടമസ്ഥരായ ഫേസ്ബുക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബ്രസീലിൽ നിന്നുള്ള മോഡല്‍ ഒക്ടോബര്‍ അഞ്ചിന് ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിലാണ് മാര്‍പാപ്പയുടെ ലൈക്ക് വന്നത്.

കുട്ടികളുടെ സ്‌കൂള്‍ യൂണിഫോമിന് സമാനമായ ചെറിയ വസ്ത്രം ധരിച്ചുള്ള ചിത്രത്തിന് പോപ്പിന്റെ @franciscus എന്ന ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ലൈക്ക് വന്നതായി കണ്ടെത്തുകയായിരുന്നു. എന്നാൽ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതോടെ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തയായി. താന്‍ സ്വര്‍ഗത്തില്‍ പോകുമെന്നും മാര്‍പാപ്പയുടെ അനുഗ്രഹം ലഭിച്ചെന്നുമാണ് സംഭവത്തെ തുടര്‍ന്ന് ബ്രസീലിയന്‍ മോഡല്‍ ഗാരിബോട്ടോ മാധ്യമങ്ങളോട് പ്രതികരിച്ചത്.