‘ലൗ ജിഹാദ്’ രാജ്യത്തെ വിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബിജെപി സൃഷ്ടിച്ചെടുത്ത പദം: ‌അശോക് ഗഹ്‌ലോത്ത്

single-img
20 November 2020

ലൗ ജിഹാദുമായി ബന്ധപ്പെട്ട വിവാദത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത്. ഇന്ത്യയെവിഭജിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ബിജെപി സൃഷ്ടിച്ചെടുത്ത പദമാണ് ലൗ ജിഹാദെന്ന്അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു. രാജ്യത്ത്ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പൗരൻമാരുടെ വ്യക്തി സ്വാതന്ത്ര്യത്തെയും ഭരണഘടന വ്യവസ്ഥകളെയും ബിജെപി ഭരണകൂടം ലംഘിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് എന്നാല്‍ എന്താണ് എന്നതില്‍ നമ്മുടെ നിയമത്തിൽ വ്യക്തമായ വ്യാഖ്യാനമില്ലെന്ന് നേരത്തെ കേന്ദ്രസർക്കാർ തന്നെ വ്യക്തമാക്കിയതാണ്. വിവാഹം ചെയ്യുക എന്നത് ഒരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണ്. അത് തടസപ്പെടുത്താൻ നിയമം നിർമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.

എന്നാല്‍ അശോക് ഗഹ്‌ലോത്ത് ഉയര്‍ത്തിയ വിമർശനത്തിന് ബിജെപി ശക്തമായ ഭാഷയിൽ മറുപടിയും നല്‍കുകയുണ്ടായി. നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് യുവതികൾ ലൗ ജിഹാദില്‍ കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് പറഞ്ഞു.