പി ജെ ജോസഫിന്റെ ഇളയ മകൻ ജോ ജോസഫ് അന്തരിച്ചു

single-img
20 November 2020

കേരളാ കോൺഗ്രസിന്റെ വർക്കിംഗ് ചെയർമാൻ പിജെ ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് (34)അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഉച്ചയൂണിന് ശേഷം ഉറങ്ങുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.

ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട് നടക്കും.