ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയില്‍ ബീഫ് നിരോധനം ആവശ്യപ്പെട്ട് പ്രമേയം

single-img
19 November 2020

ലണ്ടനിലെ ലോകപ്രശസ്തമായ ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയെ ‘മീറ്റ് ഫ്രീ’ ക്യാംപസാക്കാനുള്ള പ്രയത്‌നങ്ങള്‍ നടക്കുന്നു. ഇതിന്റെ പിന്നില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയായ വിഹാന്‍ ജെയിനാണ് എന്ന് ദേശീയ മാധ്യമമായ എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വോര്‍സെസ്റ്റര്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് വിഹാന്‍ ജെയിന്‍. ഈ വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ത്ഥി യൂണിയനോട് ക്യാംപസിലെ ഭക്ഷ്യശാലകളില്‍ ബീഫ്, ആട് എന്നിവയുടെ മാംസം എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം സമര്‍പ്പിച്ചത്. ഈ പ്രമേയം വിദ്യാര്‍ത്ഥി യൂണിയനില്‍ 31 വോട്ടുകള്‍ നേടി പാസാകുകയും ചെയ്തു.