ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റു; പടക്കത്തിന്റെ ശബ്ദത്തിനിടെ കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല; എം.പിയുടെ ചെറുമകള്‍ മരിച്ചു

single-img
17 November 2020

ദീപാവലി ആഘോഷത്തില്‍ പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ ബിജെപി എംപിയുടെ കൊച്ചുമകൾ മരിച്ചു. ബിജെപിയുടെ പ്രയാഗ്‌രാജിലെ എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ ചെറുമകളാണ് മരിച്ചത്. ദീപാവലി ആഘോഷത്തിനിടെയാണ് പടക്കം പൊട്ടി ആറു വയസ്സുകാരിയായ കിയയ്ക്കു പൊള്ളലേറ്റത്.

ദീപാവലിക്ക് കൂട്ടുകാരോടൊപ്പം വീടിന്റെ ടെറസിൽ നിന്ന് പടക്കം പൊട്ടിക്കുന്നതിനിടെ വസ്ത്രത്തിന് തീപിടിക്കുകയായിരുന്നു. പടക്കത്തിന്റെ ശബ്ദത്തിനിടെ കുട്ടിയുടെ കരച്ചിൽ ആരും കേട്ടില്ല. അപകടം നടന്ന് കുറച്ചു സമയത്തിന് ശേഷമാണ് പൊള്ളലേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

ഉടൻതന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസ് വഴി ഡൽഹിയിലെ മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപി എംപിയായ റീത്ത ബഹുഗുണ ജോഷിയുടെ മകന്‍ മായാങ്ക് ജോഷിയുടെ മകളാണ് കിയ. പടക്കത്തില്‍നിന്നുള്ള തീയേറ്റ് കുട്ടിക്ക് അറുപതു ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Content : Burns while setting off fireworks for Diwali; The MP’s granddaughter died

.