കേരളം സിപിഎമ്മിന്റെ തറവാട്ടു സ്വത്തല്ല: വി മുരളീധരൻ

single-img
14 November 2020

കേരളം സിപിഎമ്മിന്റെ തറവാട്ടു സ്വത്തല്ല എന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസനപദ്ധതികള്‍ അട്ടിമറിക്കുന്നുവെന്ന ആരോപണം വസ്‌തുതാ വിരുദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം എല്ലാ സഹായവും നൽകുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

കള്ളപ്പണ ഇടപാടില്‍ ആരൊക്കെയാണ് പങ്കാളികളെന്ന് വൈകാതെ വ്യക്തമാകുമെന്നും കോടിയേരിയെ ബലിയാടാക്കി മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കേണ്ടെന്നും വി മുരളീധരന്‍ പറഞ്ഞു. എം ശിവശങ്കർ ഇഡിയുടെ കസ്റ്റഡിയിലായിട്ടും എന്തുകൊണ്ട് മുഖ്യമന്ത്രി കോടിയേരിയുടെ പാത പിന്തുടരുന്നില്ലെന്നും ധാര്‍മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.