“ഒരു വിക്കറ്റ് വീണു, അടുത്തത് എന്നാണാവോ?”; കോടിയേരി സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനെ പരിഹസിച്ച് വിഡി സതീശൻ

single-img
13 November 2020

സിപിഎമ്മിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ വിഡി സതീശൻ. “ഒരു വിക്കറ്റ് വീണു. അടുത്തത് എന്നാണാവോ?,” എന്ന് വി.ഡി സതീശൻ എം.എൽ.എ തന്റെ ഫേസ്ബുക്കിൽ എഴുതി .

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജിയെക്കുറിച്ചാണ് വിഡി സതീശൻ ഇതിലൂടെ പരോക്ഷമായി പരാമർശിച്ചിരിക്കുന്നത്.അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാൽ സെക്രട്ടറി ചുമതലയിൽ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു എന്നായിരുന്നു സിപിഎം വാർത്താക്കുറിപ്പിൽ പറഞ്ഞത്.