കൊറോണ വൈറസ് സാന്നിധ്യം; ഇന്ത്യന്‍ കമ്പനിയില്‍ നിന്നുളള മത്സ്യ ഇറക്കുമതി ചൈന നിരോധിച്ചു

single-img
13 November 2020

ഇന്ത്യൻ കമ്പനിയിൽ നിന്ന് ഇറക്കുമതി ചെയ്ത മത്സ്യത്തിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ചൈന. ഇന്ത്യയിലെ കടൽവിഭവ മൊത്തവ്യാപാരിയായ ബസു ഇന്റർനാഷണിൽനിന്നുളള ഇറക്കുമതി ചെയ്തതിനെ സാമ്പിളിലാണ് വൈറസ്സ് സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ചത്തേക്ക് ബസു ഇന്റർനാഷണിൽ നിന്നുളള ഇറക്കുമതി നിരോധിച്ചതായി ചൈനയുടെ കസ്റ്റംസ് ഓഫീസ് അറിയിച്ചു.

ഇവിടെനിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച കണവ മത്സ്യത്തിലാണ് കൊറോണ കണ്ടെത്തിയത്. ബാസു ഇന്റർനാഷണലിൽ നിന്നെത്തിയ പാക്കേജിലെ ശീതീകരിച്ച കണവ മത്സ്യത്തിന്റെ മൂന്നു സാമ്പിളുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടത്തി. ഇതേ തുടർന്ന് പായ്ക്കറ്റ് തിരിച്ചയക്കുകയും കമ്പനിക്ക് ഒരാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തുകയുമായിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം വിലക്ക് നീങ്ങുമെന്നും ഇറക്കുമതി സാധാരണനിലയിലാകുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

Content : Covid virus presence; China suspends fish import from an Indian company