അശ്ലീല സ്വഭാവമുള്ള ടിവി പരസ്യങ്ങൾക്ക് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്

single-img
12 November 2020

അശ്ലീല സ്വഭാവമുള്ള ടെലിവിഷൻ പരസ്യങ്ങൾക്ക് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വിലക്ക് ഏർപ്പെടുത്തി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾക്ക് പ്രകോപനമാകും എന്ന നിരീക്ഷണത്തിലാണ് നടപടി. അടിവസ്ത്രങ്ങൾ, പെർഫ്യൂം എന്നിവയുൾപ്പടെയുള്ള പരസ്യങ്ങൾക്കാണ് വിലക്ക്.

അതേസമയം വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നോട്ടീസും നല്‍കിയിട്ടുണ്ട്.